നാദാപുരം: നരിക്കാട്ടേരി എടവലത്ത് അബ്ദുല്ല (88) നിര്യാതനായി. മത, സാമൂഹിക പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ആദ്യകാല മുസ്ലിം ലീഗ് നേതാക്കളിൽ പ്രധാനിയാണ്. നരിക്കാട്ടേരി ഒറ്റപ്പിലാക്കൂൽ മസ്ജിദ് പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു. മക്കൾ: അസീസ്, സക്കീർ (സലാല), റസാഖ് (ദുബൈ), റാബിയ, സാജിദ, സഫീന, ഷക്കീല. മരുമക്കൾ: കരീം, ഹാരിസ്, ഫൈസൽ, സക്കരിയ്യ. സഹോദരങ്ങൾ: അമ്മദ് ഹാജി, പക്രൻ, കദിയ ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ.