ഉദുമ: പനയാൽ നെല്ലിയടുക്ക ബട്ടത്തൂർ ഹൗസിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ (കർണാടക) ബി. വാസുദേവ ബട്ടത്തൂർ (77) നിര്യാതനായി. നാട്ടിലെ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. പനയാൽ മഹാലിംഗേശ്വര ക്ഷേത്രം, പന്നിക്കുള പാർഥസാരഥി ക്ഷേത്രം ഭരണ സമിതികളിൽ അംഗം, വക്കലിഗ സമാജം പ്രസിഡന്റ്, പള്ളിപ്പുറം തറവാട് പ്രസിഡന്റ്, ബട്ടത്തൂർ പാണ്ഡുരംഗ വിഠല ഭജന മന്ദിരത്തിന്റെയും ആഡൽ രക്തേശ്വരി ക്ഷേത്രങ്ങളുടെയും രക്ഷാധികാരി, കഴിഞ്ഞ വർഷം നടന്ന ബംങ്ങാട് താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാന തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ചെയർമാൻ, പനയാൽ ജി.എൽ.പി സ്കൂൾ വികസന സമിതി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സുലോചന. മക്കൾ: രവീന്ദ്രനാഥ (കച്ചവടം ബട്ടത്തൂർ), അഡ്വ. വിവേകാനന്ദ (മംഗളൂരു), രംഗനാഥ (വി.എഫ്.പി.സി.കെ സൊസൈറ്റി ബട്ടത്തൂർ), അഡ്വ. മഞ്ജുനാഥ, സുനിതാകുമാരി, നാഗവേണി (അധ്യാപിക ജി.എൽ.പി സ്കൂൾ പനയാൽ). മരുമക്കൾ: ചന്ദ്രകല (ബട്ടത്തൂർ), സുനിത (മംഗളൂരു), എൻ. സുനിത, പ്രഭാകര, പ്രമോദ്ചന്ദ്ര (ഇരുവരും ഗൾഫ്). സഹോദരങ്ങൾ: കെ. ആനന്ദ (റിട്ട. എസ്.ഐ), നാരായണ (ഹോട്ടൽ ബട്ടത്തൂർ), ശാരദ (ബട്ടത്തൂർ), നാരായണി, പരേതയായ സാവിത്രി.