പാനൂർ: അണിയാരം വലിയാണ്ടിപ്പീടികയിലെ പൗരപ്രമുഖനും നാട്ടുകാരണവരും ചെന്നൈയിലെ പ്രമുഖ വ്യാപാരിയുമായിരുന്ന കണ്ടോത്ത് അബൂബക്കർ ഹാജി (എക്സ്പ്രസ് -94) നിര്യാതനായി. ദീർഘകാലം അണിയാരം ചെറുവോട്ട് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. അണിയാരം കൂലോത്ത് പള്ളി - കൂലോത്ത് മദ്റസ പ്രസിഡന്റ്, വലിയാണ്ടി ജുമുഅത്ത് പള്ളി, മദ്റസ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കാട്ടിൽപറമ്പത്ത് കദീശ.
മക്കൾ: റഹീം, ലത്തീഫ്, നൗഷാദ് (പ്രസിഡന്റ് വലിയാണ്ടി ജുമുഅത്ത് പള്ളി) (മൂവരും ചെന്നൈ), സൗദ, റഹീസ്, ഷമീം (ഇരുവരും ഖത്തർ), സമീന. മരുമക്കൾ: സബീല, ഫൗസിയ, നജ്മുന്നീസ, നൗഷി, അഫ്സൽന, അസീസ് കേളോത്ത്, ഷമീം നെല്ലൂർ. സഹോദരി: പരേതയായ കുഞ്ഞാമി.