വടകര: കൈനാട്ടി കളരിക്കണ്ടിയിൽ ശ്രീരാഗത്തിൽ സുരേഷ് ബാബു (65) നിര്യാതനായി. സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പരേതനായ യു. കുഞ്ഞിരാമന്റെയും പരേതയായ പാറു ടീച്ചറുടെയും മകനാണ്.
വടകര ശ്രീ ചിത്തിര ബാങ്കേഴ്സ് ഉടമയാണ്. ഭാര്യ: ശ്രീലിന (റിട്ട. അധ്യാപിക, വെള്ളികുളങ്ങര എൽ.പി സ്കൂൾ).
മക്കൾ: വിദ്യ, ധന്യ. മരുമക്കൾ: അരൂഷ്, അരുണജ് (ബംഗളൂരു).
സഹോദരങ്ങൾ: ഉഷ (റിട്ട. അധ്യാപിക, വള്ളിക്കാട് വരിശ്യകുനി യു.പി സ്കൂൾ), സന്തോഷ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).