കുറ്റ്യാടി: ആദ്യകാല കുടിയേറ്റ കർഷകനും കുളഞ്ഞുവയൽ, മരുതോങ്കര സ്കൂളുകളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ മരുതോങ്കരയിലെ കട്ടക്കയം ജോർജ് (91) നിര്യാതനായി. ഭാര്യ: ചിന്നമ്മ ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഷൈല ജോർജ്, ഷാലി ജോർജ് (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ഷാജു ജോർജ് (എൻജിനീയർ, ബംഗളൂരു), അഡ്വ. ഷിബു ജോർജ്, ഷൈനി, ഷാജി, ഷിപ്സി ബെൻസൺ (അധ്യാപിക, മൈസൂർ), ഷിജോ ജോർജ് ഹയർ സെക്കൻഡറി അധ്യാപകൻ). മരുമക്കൾ: ജോർജ് മാധവത്ത് (റിട്ട. മാനേജർ, കാനറ ബാങ്ക്), രാജ് കപ്പലുമാക്കൽ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), റീന പൈനാടത്ത് (അധ്യാപിക, ബംഗളൂരു), ഷാജി വെട്ടിക്കാട്ട് (റിട്ട. മാനേജർ, നിസാൻ), ജിഷ വൈപ്പന, ബെൻസൺ വളയത്തിൽ (എൻജിനീയർ, മൈസൂർ), സ്മിത ആറുപറയിൽ (അധ്യാപിക, കുണ്ടുതോട്). സഹോദരങ്ങൾ: പരേതരായ സിസ്റ്റർ സെബാസ്റ്റ്യൻ, അന്നക്കുട്ടി, ജോസഫ് കട്ടക്കയം, ഏലിക്കുട്ടി. തോമസ് കട്ടക്കയം. സംസ്കാരം തിങ്കളാഴ്ച രാവിലെ മരുതോങ്കര സെൻറ് മേരീസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.