കരുനാഗപ്പള്ളി: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗവും കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറുമായിരുന്ന തൊടിയൂർ പുത്തൻപുരയിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ ജമീലബീവി (73) നിര്യാതയായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. മക്കൾ: സക്കീനത്ത്, അബ്ദുൽ വാഹിദ് (ഇൻസ്ട്രക്ടർ, യൂനുസ് എൻജിനീയറിങ് കോളജ് കൊല്ലം), അബ്ദുൽ ജലീൽ (ബഹ്റൈൻ), അബ്ദുൽ വഹാബ് (ബഹ്റൈൻ ), അബ്ദുൽ ബാരി (ബഹ്റൈൻ ), തസ്നീം. മരുമക്കൾ: അബ്ദുൽ സത്താർ (സൗദി ), അബ്ബാസ് (ബഹ്റൈൻ ), ഫൗസിയ (യൂനുസ് എൻജിനീയറിങ് കോളജ് കൊല്ലം), ജുബൈരിയ, ഷീബ, അൻഷിദ .