കുറവിലങ്ങാട്: ചിറത്തടത്തിൽ ജോസഫ് തോമസ് (കുഞ്ഞേട്ടൻ -87) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ജോസഫ്. മക്കൾ: ഫിലോമിന, പരേതയായ ആൻസമ്മ, പ്രഫ. ടോമി ജോസ്, സെലിൻ (യു.എസ്), ജയിംസ് ജോസ് (ചിറത്തടം മെഡിക്കൽസ്), റോസ്ലിൻ, ഷാജി ജോസ് (ഇരുവരും യു.എസ്), ജോ ജോസ് (അസിസ്റ്റന്റ് ഡയറക്ടർ, കൃഷിവകുപ്പ്). മരുമക്കൾ: ഡൊമിനിക്, അഗസ്റ്റിൻ, സിസിൽ, പയസ്, ജോളി (നാലുപേരും യു.എസ്), പ്രീത (എസ്.ബി.ഐ, മരങ്ങാട്ടുപിള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ.