കുറവിലങ്ങാട്: തെക്കേടത്ത് ടി.സി. ആൻറണിയുടെ (സിൻഡിക്കേറ്റ് ബാങ്ക്) ഭാര്യ അന്നമ്മ ആന്റണി (റിട്ട. പ്രധാനാധ്യാപിക, കടപ്ലാമറ്റം മാറിടം സെന്റ് മേരീസ് എൽ.പി സ്കൂൾ -83) നിര്യാതയായി. കൂടല്ലൂർ പാറയടിയിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സിജി ആൻറണി (ഹൈകോടതി), സിബി ആൻറണി (അധ്യാപകൻ, കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ), സില്ലിക്കുട്ടി (നഴ്സ്, ദുബൈ), സിനി (അധ്യാപിക, ദക്ഷിണാഫ്രിക്ക), സിൽഫി (നഴ്സ്, അയർലൻഡ്), ലിബിൻ ജോസ് (എൻജിനീയർ, യു.കെ). മരുമക്കൾ: ലൂണ (അധ്യാപിക, മോനിപ്പള്ളി എസ്.കെ.പി.എസ്), റാണി (അധ്യാപിക, കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ), ടൈറ്റസ് ജെറോം, വർഗീസ് കുര്യൻ, ബിനു തോമസ്, ജൂബിലന്റ് (നഴ്സ്). സംസ്കാരം 22ന് ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മർത്തമറിയം പള്ളി സെമിത്തേരിയിൽ.