പാലാ: ചീങ്കല്ലേൽ റോസ് ഭവനാംഗമായ സിസ്റ്റർ വിക്ടർ മേക്കാട്ടുകുന്നേൽ എസ്.എ.ബി.എസ് (90) നിര്യാതയായി. കൊഴുവനാൽ മേക്കാട്ടുകുന്നേൽ വർക്കി-ഏലി ദമ്പതികളുടെ മകളാണ്. പൈക, കുന്നോന്നി, മുത്തോലപുരം, കാഞ്ഞിരമറ്റം, സേവ്യർപുരം, കാഞ്ഞിരത്താനം, അരുവിത്തുറ, കടുത്തുരുത്തി, മരങ്ങോലി, ഉരുളികുന്നം, റോസ്ഭവൻ, നെല്ലിയാനി, കളത്തൂർ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ മറിയാമ്മ ജോസഫ്, വർക്കി വർക്കി, എം.വി. ആൻഡ്രൂസ്, എം.വി. തോമസ്. സംസ്കാരം തിങ്കളാഴ്ച 10.30ന് റോസ് ഭവൻമഠം വക സെമിത്തേരിയിൽ.