കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ ആനി ജോസ് കടാംകുളം എസ് .എച്ച് (83) നിര്യാതയായി. ആയവന കടാംകുളം പരേതരായ ഉലഹന്നാൻ _അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ.ജെ. ജോസഫ്, കെ.ജെ. ജോർജ്, പരേതരായ കെ.ജെ. ജോൺ, മറിയക്കുട്ടി ദേവസ്യ, ആനീസ് ജോർജ്. മൈലക്കൊമ്പ്, രാജാക്കാട്, രാജകുമാരി, നാരകക്കാനം, വെണ്മണി, ഹോളിഫാമിലി മുതലക്കോടം, സെൻറ് ജൂഡ്സ്, കാരണക്കോടം, നേര്യമംഗലം, എസ്.എച്ച് ഹോസ്പിറ്റൽ, പൈങ്കുളം, കാനഡ ഇന്ത്യ വില്ലേജ്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ മേട്രൺ, സ്റ്റാഫ് നഴ്സ്, ഡിസ്പെൻസറി മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . മൈലക്കൊമ്പ് ശാന്തിഭവൻ, മുതലക്കോടം ലൂർദ് വാർഡ് എന്നിവിടങ്ങളിൽ അംഗമായും ഇരുന്നിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മൈലക്കൊമ്പ് തിരുഹൃദയമഠം സെമിത്തേരിയിൽ.