മൂവാറ്റുപുഴ: യാക്കോബായ സഭയിലെ മുതിർന്ന വൈദികന് മാറാടി ഫാ. കുര്യാക്കോസ് മണിയാട്ട് (63) നിര്യാതനായി. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി മുൻ അംഗമായിരുന്നു. മാറാടി കുരുക്കുന്നപുരം മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്നു. രാജകുമാരി, തൊട്ടിക്കാനം, കോതമംഗലം, മുംബൈ ബൈക്കുള, നെരൂള്‍, മസ്കത്ത്, ബംഗളൂരു, മണ്ണൂര്‍, റാക്കാട്, മുടവൂര്‍, മാറാടി ഇരട്ടിയാനിക്കുന്ന്, ചേലാട് ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ: റെജി. മക്കള്‍: ഗോഡ്സി, ഗോഡ്സണ്‍. മരുമക്കള്‍: ലവിന്, അനു. സംസ്കാരം വ്യാഴാഴ്ച 11ന് മാറാടി കുരുക്കുന്നപുരം മര്‍ത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ.