തൃശൂർ: മൃഗസംരക്ഷണ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറും വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക്സ് സ്കൂൾ സ്ഥാപക സെക്രട്ടറിയുമായ അയ്യന്തോൾ അശോക്നഗർ മാടക്കാവിൽ ഡോ. എം.എസ്. ജയസൂര്യൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മിനി (ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ മുൻ അധ്യാപിക). മക്കൾ: ജയശ്രീ, അഡ്വ. രാജശ്രീ, സിത്താര, ഡോ. ഗിരീഷ് ഗോപാൽ, പത്മിനി. മരുമക്കൾ: ഡോ. എ.വി. ഗോകുലൻ, അഡ്വ. കെ.വി. അനിൽ, കെ.ആർ. സുരേഷ് ബാബു, നിമ്മി, ശ്രീജകുമാർ.