തൃശൂർ: പാട്ടുരായ്ക്കൽ പ്രദേശത്തെ നിരവധി തലമുറകളുടെ ജനകീയ ഡോക്ടറായിരുന്ന ഡോ. എം.ജി. മീനാക്ഷി (76) നിര്യാതയായി. ഭർത്താവ്: എച്ച്. നാരായണസ്വാമി (കേരള ജലസേചന വകുപ്പ് മുൻ ചീഫ് എൻജിനീയർ). മകൻ: ഹരീഷ് (ഐ.ടി എൻജിനീയർ, ബംഗളൂരു).
മരുമകൾ: ഡോ. സന്ധ്യ (അസി. പ്രഫസർ, കേരള കാർഷിക സർവകലാശാല).
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് ബിരുദം നേടിയ മീനാക്ഷി, 1977ലാണ് സംസ്ഥാന ഇ.എസ്.ഐ സർവിസിൽ പ്രവേശിച്ചത്.
അളഗപ്പനഗർ, പൂങ്കുന്നം, ഒല്ലൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചശേഷം മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടായാണ് വിരമിച്ചത്. അതിനുശേഷം പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, തൃശൂർ, കുറ്റൂർ ശാന്തിതീരം എന്നീ സന്നദ്ധ ചികിത്സ കേന്ദ്രങ്ങളിൽ സൗജന്യമായി സേവനം നടത്തിയതോടൊപ്പം വസതിയിൽ നാട്ടുകാർക്കും ആതുരശുശ്രൂഷ നൽകി.
പ്രായമായവർക്ക് ഇപ്പോഴും ആശ്രയിക്കാവുന്ന അത്താണിയായിരുന്നു ഡോ. മീനാക്ഷി.
സംസ്കാരം ബുധനാഴ്ച 12ന് പൂങ്കുന്നം ഗുരുവായൂർ റോഡിലെ ബ്രാഹ്മണ ശ്മശാനത്തിൽ.