ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കാരുകുളങ്ങര ഒളാട്ടുപുറം വീട്ടിൽ ആന്റോ വർഗീസ് മാസ്റ്റർ (76) നിര്യാതനായി.
മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. മതിലകം പാലം ആക്ഷൻ കൗൺസിൽ കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. ചിറ്റിലപ്പിള്ളി കുടുംബാംഗം മറിയമാണ് ഭാര്യ. മക്കള്‍: ബിന്ദു (അധ്യാപിക, മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ), ധന്യ (മസ്കത്ത്), ഇന്ദു (മാള പഞ്ചായത്ത് ഉദ്യോഗസ്ഥ).
മരുമക്കള്‍: ജോസ്, ജോഫി, റിച്ചാർഡ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളി സെമിത്തേരിയിൽ.