ചേറ്റുപുഴ: കവിയും ഗാനരചയിതാവും ഗ്രന്ഥകാരനുമായ ചേറ്റുപുഴ വീട്ടിൽ സി.കെ.ജി. ചേറ്റുപുഴ എന്നറിയപ്പെടുന്ന സി.കെ. ഗോപാലകൃഷ്ണൻ (88) നിര്യാതനായി. ചേറ്റുപുഴ പുരോഗമന കലാസമിതിയുടെ സ്ഥാപക പ്രസിഡന്റും സി.പി.എം. അയ്യന്തോൾ ലോക്കൽ കമ്മറ്റി അംഗവും പ്രവാസിയുമായിരുന്നു.
പിറവിയുടെ നോവ് എന്ന കവിത സമാഹാരവും അസമത്വം നിലനിന്ന കാലത്ത് പന്തിഭോജനത്തിനടക്കം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പുരോഗമന കലാസമിതിയുടെ നാൾവഴികൾ എന്ന ചരിത്രപുസ്തകത്തിന്റെ രചയിതാവുമാണ്. നിരവധി ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ തങ്ക. മക്കൾ: ബാബുരാജ്, രമ, ലത, ലതിക. മരുമക്കൾ: മഞ്ജു, പ്രഭാകരൻ, ശിവരാമൻ.