വടക്കഞ്ചേരി: മംഗലം വില്ലേജിന് ഓഫിസിന് മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. വണ്ടാഴി ചന്ദനാംപറമ്പ് കുഞ്ഞഹമ്മദ് (79) ആണ് മരിച്ചത്.സ്കൂട്ടർ ഓടിച്ച കുഞ്ഞഹമ്മദിെൻറ കൊച്ചുമകൻ അൻഷാദിന് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.45ന് ഗോവിന്ദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വരുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ കുഞ്ഞഹമ്മദിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ മൂന്നോടെ മരിച്ചു. ചൊവ്വാഴ്ച പൊലീസ് ഇൻക്വസ്റ്റിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഭാര്യ: ആമിന. മക്കൾ: ബഷീർ, ഷംല, റഷീദ, സലാം, വഹീദ, ഷൗക്കത്ത്. മരുമക്കൾ: മൊയ്തീൻ, മൊഹദീൻബാബു, സലീം, ഖമറുന്നിസ, ലൈല, ഫസ്ന.