പുതുനഗരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. പുതുനഗരം പ്രിയ ഹോട്ടൽ ഉടമ ചിന്നകൂട്ടാ റാവുത്തറുടെ മകൻ ശാന്ത് മുഹമ്മദ് (73) ആണ് മരിച്ചത്. പനി ബാധിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നടത്തി വരുന്നതിനിടെയാണ് മരിച്ചത്. രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. മൃതദേഹം പുതുനഗരം ഹനഫി വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: മുസ്തിരി ഭാനു. മക്കൾ: ബീമ, നസീറ, ഷമീറ, നദിയബാനു. സഹോദരങ്ങൾ: നൂർജഹാൻ, സാറാപ്പ, ചെല്ലമ്മ, പരേതരായ സുലൈമാൻ, കബീർ.