ഒറ്റപ്പാലം: കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയോധിക മരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് തുവ്വക്കാട്ടിൽ പരേതനായ ഹംസയുടെ ഭാര്യ സുഹറയാണ് (75 ) മരിച്ചത്. വൃക്ക രോഗബാധിതയായിരുന്ന ഇവർ ഡയാലിസിസിനായി കഴിഞ്ഞമാസം 28ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ഹനീഫ, അസ്മ, ബഷീർ, അബ്ദുൽ ലത്തീഫ്, സുബൈദ, സുബൈറ, അഷ്റഫ്, സുൾഫിക്കർ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽറഹ്മാൻ, സക്കീന, നജ്മ, അസ്മ, സുമയ്യ, നസീറ.