പുളിക്കല്‍: പെരിയമ്പലം കുണ്ടേരി ആലുങ്ങല്‍ റോഡില്‍ താമസിക്കുന്ന പി.പി. ഹുസൈന് (76) നിര്യാതനായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ എറണാകുളം, ചേളാരി, ഫറോക്ക് എന്നിവിടങ്ങളില്‍ ഏറെക്കാലം മാനേജറായിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗമായ ഇദ്ദേഹം ജില്ല കമ്മിറ്റി അംഗം, കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം പുളിക്കല്‍ മസ്ജിദ് തഖ്വ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിലടക്കം മത, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ആബിദ (ഫറോക്ക്). മക്കള്‍: സഈദ് (അക്ബര്‍ ട്രാവല്‍സ്, ജിദ്ദ), ഫുആദ്, ബരീറ, ജദീറ, ഷഹീറ. മരുമക്കള്‍: നജീം (കോഴിക്കോട്), വാഹിദ് (കിണാശ്ശേരി), ശഹനാസ് (കക്കോടി), ഹസീന (പള്ളിപുറായ്), സാലിം, തിരൂരങ്ങാടി (ജിദ്ദ). സഹോദരങ്ങള്‍: അബ്ദുറഹ്മാന് (റിട്ട. അധ്യാപകന്, പത്മ യു.പി.എസ് കാരാട്), അബ്ദുല്ല (റിട്ട. അധ്യാപകന്), ബദറുന്നിസ, ഫാത്തിമ, ആരിഫ, ജമീല, സഫിയ, പരേതനായ അബ്ദുസ്സലാം.