പുറത്തൂർ: പഴയകാല മുസ്ലിം ലീഗ് നേതാവ് മുട്ടനൂർ സ്വദേശി പുളിക്കപറമ്പിൽ യാഹു ഹാജി (75) നിര്യാതനായി. ദീർഘകാലമായി മുട്ടനൂർ മഹല്ല് വൈസ് പ്രസിഡൻറും എസ്.വൈ.എസ് മുട്ടനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുല്ല (പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി), അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ, അബ്ദു റസാഖ് (പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), താഹിറ, ആസിയ, മൈമൂന, സുഹറ. മരുമക്കൾ: ഉസ്മാൻ (കാരത്തൂർ), അബ്ദുറസാഖ് (ആലിങ്ങൽ), അലി (പുറത്തൂർ), ശുഹൈബ് (മങ്ങാട്), ഫൗസിയ, മൈമൂന, അസ്മ, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി എന്ന ബാവ, അബ്ദുറഹ്മാൻ, പരേതനായ മൊയ്തുട്ടി മുസ്ലിയാർ.