രാമപുരം: ആയുർവേദ ചികിത്സകനും ആദ്യകാല ആയുർവേദ മരുന്ന് വ്യാപാരിയുമായിരുന്ന ചെറുതുരുത്തി പഠിഞ്ഞാറെ വീട്ടിൽ ശ്രീനിലയം പി.വി. രാമചന്ദ്രൻ വൈദ്യർ (80) നിര്യാതനായി. 1964ലാണ് തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽനിന്ന് വൈദ്യർ മലപ്പുറത്തെ രാമപുരത്ത് വന്നത്. 1972ൽ രാമപുരത്ത് ചെറുതുരുത്തി വൈദ്യശാല ആരംഭിച്ചു. ശ്രീരാമസ്വാമി ക്ഷേത്രം, നരസിംഹമൂർത്തി ക്ഷേത്രം എന്നിവയുടെ കാര്യദർശിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂനിറ്റിെൻറ സ്ഥാപക അംഗവുമാണ്. ഭാര്യ: മാങ്കുളങ്ങര വാരിയത്ത് ലീലാവതി (രാമപുരം). മക്കൾ: ഷീജ (ഡി.ജി.പി ഗവ. യു.പി സ്കൂൾ, പൈങ്ങോട്ടായി, വടകര), ഷീല (സി.എം.എ.എൽ.പി സ്കൂൾ, പാണ്ടിക്കാട്). മരുമക്കൾ: സുധീഷ്, (ജി.എൽ.പി സ്കൂൾ, ചേരാപുരം, വടകര), മോഹനൻ ദാസ് (എൽ.ഐ.സി ഏജൻറ്, പാണ്ടിക്കാട്). സഹോദരങ്ങൾ: വിജയലക്ഷ്മി, ബാല കുമാരൻ (ഇരുവരും ചെറുതുരുത്തി), രാമകൃഷ്ണൻ (കോഴിക്കോട്).