എരമംഗലം: എരമംഗലം തവയിൽ പി.ഡബ്ല്യൂ.ഡി റിട്ട. എൻജിനീയർ സി.ടി. മുഹമ്മദുണ്ണി (76) നിര്യാതനായി. ജോയന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗം, കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ല പ്രസിഡന്റ്, കേരള എൻജിനീറിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യമാർ: നഫീസ, പരേതയായ റുഖിയ. മക്കൾ: ഷാജിത (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാറഞ്ചേരി), ടി. അഹമ്മദ് കബീർ (സെക്രട്ടറി, കോഴിക്കോട് ജില്ല പഞ്ചായത്ത്), മുഹമ്മദ് സലീം, ലൈല (അധ്യാപിക, ജി.എച്ച്.എസ്.എസ്, പൊൻമുണ്ടം), നിഷാദ് (എൻജിനീയർ, ബംഗളൂരു) പരേതനായ നൗഷാദ്. മരുമക്കൾ: എൻ.കെ. മുഹമ്മദാലി (റിട്ട. കൃഷി വകുപ്പ്), വി.വി. ഷമീം (അധ്യാപിക, ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ), മുംതാസ് (പൊന്നാനി താലൂക്ക് ഓഫിസ്), ഇസ്മായിൽ (എൻജിനീയർ, കെ.എസ്. ഇ.ബി), ഹസ്നത്ത് (എൻജിനീയർ, ബംഗളൂരു).