തിരുനാവായ: മുൻകാല കോൺഗ്രസ് നേതാവ് എടക്കുളം കാദനങ്ങാടിയിലെ ഒളകര മുഹമ്മദ്കുട്ടി (ബാപ്പുട്ടി -82) നിര്യാതനായി. തിരുനാവായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുകയില വ്യാപാരിയായിരുന്ന ഒളകര ആലിക്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: റസാഖ്, മുസ്തഫ, സുബൈദ, സുഹറ, ഷാഹിദ. മരുമക്കൾ: ഷാഹിന, മുംതാസ്. സഹോദരങ്ങൾ: അബ്ദുല്ല, ബഷീർ, ഫാത്തിമക്കുട്ടി, പരേതരായ ഹസൻ, അബൂബക്കർ, മൊയ്തീൻ, ബീരാൻ.