നന്നമ്പ്ര: തെയ്യാലിങ്ങൽ കരിങ്കപ്പാറ സ്വദേശിയും പഴയകാല പ്രദേശിക കോൺഗ്രസ് നേതാവും കോറാട് സ്ഥിരതാമസക്കാരനുമായ വടക്കനരീക്കോട് ബാപ്പുകുഞ്ഞി ഹാജി (88) നിര്യാതനായി. പതിറ്റാണ്ടുകൾക്കുമുമ്പ് തമിഴ്നാട്ടിൽ ബിസിനസ് നടത്തുന്ന കാലത്താണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജിൽനിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സൗദിയിലെ ബുറൈദയിൽ ഒ.ഐ.സി.സിയുടെ നേതൃനിരയിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ഇയ്യാത്തു ഹജ്ജുമ്മ. മക്കൾ: സൈനുദ്ദീൻ, അബ്ദുൽ റഷീദ്, മുജീബ്, സുഹറ, റാബിയ, ബുഷ്റ, ആയിശമോൾ. മരുമക്കൾ: അബ്ദുൽകരിം ക്ലാരി മൂച്ചിക്കൽ, കെ. അബ്ദുൽ കരിം കുണ്ടൂർ, മുഹമ്മദ്കുട്ടി തലക്കട്ടൂർ, ഷാജഹാൻ ചുള്ളിപ്പാറ, നസീമ, ഹഫ്സത്ത്, ആമിന.