പൊന്നാനി: ടി.ഐ.യു.പി സ്കൂൾ മുൻ അധ്യാപകനും ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പാലക്കൽ അബ്ദുറഹ്മാൻ മാസ്റ്റർ (82) നിര്യാതനായി. ജിദ്ദ ചാരിറ്റബിൾ കമ്മിറ്റി രക്ഷധികാരി, ദീർഘ കാലം കേരള ഹൗസിങ് ബോർഡ് സോസൈറ്റി ഡയറക്ടർ, ആദ്യകാല എം.ഇ.എസ് കമ്മിറ്റി അംഗം, വേദാം പള്ളി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാലക്കൽ ഫർമസി, പാലക്കൽ ഗ്ലാസ് ഹൗസ്, പാലക്കൽ ഓഡിറ്റോറിയം എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. ഭാര്യ: പുളിക്കൽ ബീവാത്തു. മക്കൾ: സാബിറ (ഒമാൻ),സൈനുദ്ദീൻ (പാലക്കൽ ഫർമസി), ബുഷൈർ (പാലക്കൽ ഗ്ലാസ് ഹൗസ്, മുബഷിർ (ഡെന്റൽ ഹൈജീനിസ്റ്റ്, ആരോഗ്യ വകുപ്പ്). മരുമക്കൾ: ആസിഫ് (ബിസിനസ് ഒമാൻ), സീനത്ത്, റോഷിനി, ആയിഷ (ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്).