പുളിക്കല്‍: ആന്തിയൂര്‍കുന്ന് കുടുക്കില്‍ പടിഞ്ഞാറത്തൊടി പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന് കെ.പി. ഹുസൈന് ഹാജി (74) നിര്യാതനായി. പുളിക്കല്‍ മദീനത്തുല്‍ ഉലൂം ഓര്‍ഫനേജ് കമ്മിറ്റി ട്രഷറര്‍, മദീനത്തുല്‍ ഉലും അറബിക് കോളജ് മാനേജിങ് കമ്മിറ്റി അംഗം, ഉണ്ണിയത്തിപ്പറമ്പ് സലഫി മസ്ജിദ് കമ്മിറ്റി ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു. വെല്‍ ഫാബ്സ് ഗ്രൂപ്പ് എന്‍ജിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ്, പുളിക്കല്‍ കേപീസ് ഗ്രൂപ്പ് ബിസിനസ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഭാര്യ: കെ.എം. ആയിശക്കുട്ടി. മക്കള്‍: അബ്ദുല്‍ ഹക്കീം, അബ്ദുല്‍ റഹീം, മുഹമ്മദ് ഷമീം, മുഹമ്മദ് ഹലീം, മുഹമ്മദ് നഹീം, മുനീറ. മരുമക്കള്‍: മുഹമ്മദ് റിയാസ് പൂക്കോടന്‍, ശബീറ, ഷഹനാസ്, സഫ, മുര്‍ഷിദ, അഫീഫ. സഹോദരങ്ങള്‍: അബ്ദുന്നാസര്‍, അബ്ദുസ്സലാം, അഹമ്മദലി മാസ്റ്റര്‍, മുജീബ് റഹ്മാന്, നഫീസ, ഫാത്തിമ, സുബൈദ, ഖദീജ, റുഖിയ, സൈനബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഉണ്ണിയത്തിപ്പറമ്പ് സലഫി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.