പെരുവള്ളൂർ: പ്രമുഖ പണ്ഡിതൻ പെരുവള്ളൂർ കൂമണ്ണ ചെനക്കൽ ഇരുമ്പൻ അഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി.വെളിമുക്ക് ടൗൺ മസ്ജിദ്, ഉക്കുട (മംഗലാപുരം) മസ്ജിദ്, നടുവണ്ണൂർ ജുമാ മസ്ജിദ്, കോഴിക്കോട് പുതിയറ ജുമാ മസ്ജിദ്, ജാമിഅ അസ്ഹരിയ പയ്യന്നൂർ, ഫറോക്ക് പുറ്റേക്കാട്, രാമനാട്ടുകര പൂവന്നൂർ തുടങ്ങി നിരവധി മസ്ജിദുകളിൽ ഖത്തീബായും മുദർരിസായും വിവിധ അറബിക് കോളജുകളിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയയിലെ ആദ്യകാല ബാച്ചിൽ ഫൈസി ബിരുദം നേടി. മുസ്ലിം ലീഗ് പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും സമസ്തയുടെ നേതാവുമായിരുന്നു.കാസർകോട് മുൻ ഖാദി വെളിമുക്ക് അവറാൻ മുസ്ലിയാരുടെ മകൾ റാബിയയാണ് ഭാര്യ. മക്കൾ: മുസ്ലിം ലീഗ് പെരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി ഇരുമ്പൻ മുഹമ്മദ് ഹസ്സൻ, സമസ്ത കേരള ജംഇയ്യതുൽ ഖുത്തബാഅ് തിരൂരങ്ങാടി മേഖല സെക്രട്ടറിയും പാലത്തിങ്ങൽ ജുമാ മസ്ജിദ് മുദർരിസുമായ ഇരുമ്പൻ അബ്ദുറഹ്മാൻ ഫൈസി, ഹുസൈൻ അബ്ദുൽ ഖാദർ, റൈഹാനത്ത്, ജാഫർ അലി, സഹീദ, പരേതയായ ബീഫാത്തിമ. മരുമകൻ: ഇറമ്പത്തില അബൂബക്കർ.