രാമപുരം: നാറാണത്ത് മേലേച്ചോലയിലെ പരേതനായ കരുവള്ളി പാത്തിക്കൽ മുഹമ്മദിന്റെ മകൻ സെയ്താലിക്കുട്ടി (കുഞ്ഞാപ്പ -80) നിര്യാതനായി. റിട്ട. ജില്ല കലക്ടറേറ്റ് ക്ലർക്കായിരുന്നു. മഞ്ചേരി മഞ്ഞപ്പറ്റ പടിഞ്ഞാറേതല നെയ്തല പള്ളിക്ക് സമീപമാണ് താമസിച്ചിരുന്നത്. ഭാര്യമാർ: വാക്കിയത്ത് ഖദീജ (മറ്റത്തൂർ), ആമിന അണ്ടിക്കാടൻ (മഞ്ഞപ്പറ്റ പഠിഞ്ഞാറെതല). മാതാവ്: ചക്കം പള്ളിയാലിൽ ഫാത്തിമ (അങ്ങാടിപ്പുറം). മക്കൾ: ബഷീർ (മമ്പാട്), ഫൗസിയ, ആബിദ, സാജിദ, ജാസ്മിൻ, ഷഹർബാനു, നൗഫൽ, മിസ്രിയ്യ. മരുമക്കൾ: സി.പി. സൈത് മുഹമ്മദ് (തവളേങ്ങൽക്കുളമ്പ്), പലയക്കോടൻ നസീറ (മമ്പാട്). സഹോദരങ്ങൾ: സൈദ് (പരിയാപുരം), ഹസ്സൻ (അങ്ങാടിപ്പുറം), ഫാത്തിമ (പെരിന്തൽമണ്ണ), ഖദീജ (കുന്നപ്പള്ളി), സഫിയ (കൂട്ടിലങ്ങാടി), സൈനബ (കടമ്പഴിപ്പുറം), സക്കീന (അധ്യാപിക, പേരശന്നൂർ), ഹംസ (മരവട്ടം).