രാമപുരം: മികച്ച കർഷകനും കേന്ദ്ര, സംസ്ഥാന സർക്കാറിന്റെ വിവിധ കർഷക അവാർഡ് ജേതാവുമായ കുറുവ പഞ്ചായത്തിലെ കരിഞ്ചപ്പാടി കരുവള്ളി അമീർ ബാബു (47) നിര്യാതനായി. വിവിധ സംസ്ഥാനങ്ങളിലെ കൃഷിരീതികൾ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയിപ്പിച്ചു.
കേന്ദ്ര സർക്കാറിന്റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാർ, 2019ലെ കേരളത്തിലെ മികച്ച കർഷക അവാർഡ് എന്നിവ നേടി. ഡൽഹി കർഷക സമരത്തിലും പങ്കെടുത്തു.
കരിഞ്ചാപ്പാടി പാടശേഖര സമിതി സെക്രട്ടറി, കുറുവ പഞ്ചായത്ത് കർഷക കൂട്ടായ്മയുടെയും കരിഞ്ചാപ്പാടി സലഫി മസ്ജിദ്, സലഫി മദ്റസ, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കരുവള്ളി കുഞ്ഞിമുഹമ്മദ്. മാതാവ്: കാരാത്തൊടി ഫാത്തിമ. ഭാര്യ: ആയിഷ. മക്കൾ: റിൻഷ (ദുബൈ), റിസ്വാൻ, റിയ, റിഫ. മരുമകൻ: അനസ് (ദുബൈ). സഹോദരങ്ങൾ: ഫസീന, റോസ്ന, ആസിഫ.