പെരിന്തൽമണ്ണ: മേലേ പൂപ്പലത്തെ പൗരപ്രമുഖനും പരേതനായ കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെ മകനുമായ കണ്ണംതൊടി അബൂബക്കർ (86) നിര്യാതനായി. ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസറാണ്. ഭാര്യമാർ: ഫാത്തിമ (മഞ്ചേരി), പരേതയായ കോണിക്കുഴിയിൽ ഫാത്തിമ (താഴേ അരിപ്ര). മക്കൾ: നജീബുല്ല, അബ്ദുൽ ലത്തീഫ്, അഷ്റഫ് മാലിക്ക്, സഹദുല്ല, നൂറുൽ അമീൻ, അബ്ദുൽ അസീസ് (ദുബൈ), അഹമ്മദ് അക്ബർ (ജിദ്ദ), ജാസ്മിൻ, ഹംസ സമീർ (റിയാദ്), പരേതയായ സുരയ്യ. മരുമക്കൾ: സൽമ ചെമ്മല (പുവ്വത്താണി), ഷീജ കുന്നത്ത് (തിരൂർക്കാട്), അലി മാട്ടറ (ചെർപ്പുളശേരി), ഹഫ്സത്ത് പാത്തിക്കൽ (രാമപുരം), റജുല കല്ലിങ്ങൽ (പെരിന്തൽമണ്ണ), ഹാജറ വട്ടപ്പറമ്പിൽ (ചമ്രവട്ടം), ഷിറീന കിഴിശ്ശേരി (പെരിന്തൽമണ്ണ), ഹുദ മുട്ടേങ്ങാടൻ (കോട്ടക്കൽ), ബഷീർ പുല്ലൂർശങ്ങാട്ടിൽ (അങ്ങാടിപ്പുറം), ഷംന കൊളക്കട (പാതാക്കര).