പൊന്നാനി: കേരള കോൺഗ്രസ് (എം) മുൻ ജില്ല സെക്രട്ടറിയും പൊന്നാനി നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന വി.വി. കുഞ്ഞുണ്ണി (92) നിര്യാതനായി. താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി അംഗം, താലൂക്ക് സഭ അംഗം, കൃഷിഭവൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞുകുട്ടി. മക്കൾ: ചന്ദ്രമതി, ദിവാകരൻ (റിട്ട. ബി.എസ്.എൻ.എൽ), ഭക്തവത്സലൻ (റിട്ട. ഫീൽഡ് ഓഫിസർ, മൃഗ സംരക്ഷണ വകുപ്പ്), കോമളവല്ലി, പ്രമോദാസ് (ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്), മാലതി (ഹെഡ് നഴ്സ്, ഗവ. മെന്റൽ ഹെൽത്ത് സെൻറർ, കോഴിക്കോട്). മരുമക്കൾ: കൃഷ്ണൻകുട്ടി, പത്മിനി, പുഷ്പ, വിനീത കുമാരി, മനോജ് കുമാർ, പരേതനായ നാരായണൻ.