മുണ്ടംപറമ്പ്: പണ്ഡിതനും വള്ളുവമ്പ്രം എം.ഐ.സി.സി വാഫി അധ്യാപകനുമായ മുണ്ടംപറമ്പ് പാറമ്മൽ പുൽപറമ്പൻ എറങ്കോചാലിൽ പി.എ. ബീരാൻ കുട്ടി ബാഖവി (61)നിര്യാതനായി. താനാളൂർ പകര, മുണ്ടംപറമ്പ് പാറമ്മൽ, വേങ്ങര ഇരുകൂളം, പരതക്കാട്, ഒളമതിൽ, കൂളിമാട് മുന്നൂർ, വയനാട് വെങ്ങപ്പള്ളി ശംസുൽഹുദ വാഫി കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറങ്കോംചാലിൽ അലവി മുസ്ലിയാരുടെയും കാനത്തും കുണ്ടിൽ കുഞ്ഞിക്കദിയ ഉമ്മയുടെയും മകനാണ്. കാവനൂർ തളകോട്ടിൽ ഉണ്ണി മുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിശയാണ് ഭാര്യ. മക്കൾ: ഫാത്തിമ സുഹ്റ കക്കോട്ടിൽ വെട്ടുപാറ, മുഹമ്മദ് ഹൈതമി, അബ്ദുൽഅലി അസ്ഹരി, സുഹൈല അത്തിമണ്ണിൽ കിടങ്ങഴി, അബ്ദുൽ മാജിദ് (ദർസ് വിദ്യാർഥി), ഖദീജ മാജിദ, മുഹമ്മദ് ഷിംല (ദർസ് വിദ്യാർഥി). സഹോദരങ്ങൾ: മുണ്ടംപറമ്പ് പാറമ്മൽ ഖാദി പി.എ. മുഹമ്മദ് മുസ്ലിയാർ, മൊയ്തീൻകുട്ടി മുസ്ലിയാർ, അഹമ്മദ് മുസ്ലിയാർ, പാത്തുമ്മ മുണ്ടക്കൽ, പരേതനായ ആലിക്കുട്ടി മുസ്ലിയാർ.