വള്ളിക്കുന്ന്: ലോക്താന്ത്രിക് ജനതാദൾ മലപ്പുറം ജില്ല വൈസ് പ്രസിഡന്റും അത്താണിക്കൽ നേറ്റീവ് എ.യു.പി.എസ് മുൻ അധ്യാപകനും പരുത്തിക്കാട് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ സജീവവുമായിരുന്ന വി.കെ. രാമചന്ദ്രൻ മാസ്റ്റർ (90) നിര്യാതനായി .
എം.പി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, മേച്ചേരി നാരായണൻ മാസ്റ്റർ എന്നിവരോടൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കിസാൻ ജനതാദൾ ജില്ല പ്രസിഡന്റ്, വള്ളിക്കുന്ന് സഹകരണ ബാങ്ക് ഡയറക്ടർ, ശോഭന ക്ലബ് വോളിബാൾ താരം, കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ തിരൂരങ്ങാടി താലൂക്ക് വൈസ് പ്രസിഡന്റ്, പരുത്തിക്കാട് എ.യു.പി സ്കൂൾ മാനേജർ, വള്ളിക്കുന്ന് സോഷ്യൽ സർവിസ് സൊസൈറ്റി സെക്രട്ടറി, ശോഭന ക്ലബ് പ്രസിഡന്റ്, എൽ.ഡി.എഫ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പാലാട്ട് അമ്മാളുക്കുട്ടി അമ്മ. മക്കൾ: സോമശേഖരൻ പാലാട്ട് (ഫാർമസിസ്റ്റ്, അഞ്ജന മെഡിക്കൽസ്), പ്രഭാകരൻ പാലാട്ട് (അബൂദബി), ശശികുമാർ പാലാട്ട് (അഞ്ജന മെഡിക്കൽസ്, ആനയാറങ്ങാടി ), ഹേമലത (അധ്യാപിക, പരുത്തിക്കാട് എ.യു.പി സ്കൂൾ), ചിത്രലേഖ (അധ്യാപിക, കൊടക്കാട് എ.യു.പി സ്കൂൾ, ട്രഷറർ, കെ.എസ്.ടി.എ, പരപ്പനങ്ങാടി സബ്ജില്ല), പരേതനായ സുരേന്ദ്രൻ.
മരുമക്കൾ: ശ്യാം കുമാർ (ഹെഡ്മാസ്റ്റർ, നല്ലളം എ.യു.പി സ്കൂൾ, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്), ജനാർദന മേനോൻ (താനൂർ, ബിസിനസ്) രജനി (റിട്ട. അധ്യാപിക, രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ മീഞ്ചന്ത), സുജാത (തിരൂർ), ജ്യോതി (തേഞ്ഞിപ്പലം).