പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ.പി. മുഹമ്മദാലി (78) നിര്യാതനായി. അര നൂറ്റാണ്ടുകാലം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു.‘എ.പി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം രണ്ട് പതിറ്റാണ്ട് കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കടവല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം, കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മികച്ച കളിക്കാരനും കൂടിയായിരുന്നു.ഭാര്യ: സഫിയ്യ. മക്കൾ: ഷംഷാദ്, ഷാഹിയ, ഷബീന, ഷാനവാസ്, ഷൈനി. മരുമക്കൾ: മുഹമ്മദലി, നജ്മുദ്ദീൻ, ബാബു കാദ്രി, വഹീദ, അർഷദ്.