വേളം: ചോറോട് എരപുരം എസ്.വി.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ചെറുകുന്ന് കോരൻകുളങ്ങര കൃഷ്ണൻ നമ്പ്യാർ (97) നിര്യാതനായി. ഭാര്യ: പരേതയായ ദേവിയമ്മ. മക്കൾ: പി.കെ. ബാലകൃഷ്ണൻ (റിട്ട. എച്ച്.എം വേളം എച്ച്. എസ്.എസ്, ചേരാപുരം), ഇന്ദിര, നളിനി, ശോഭന, സുഷുമ, ശ്രീരഞ്ജിനി. മരുമക്കൾ: ടി. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ് ജി.എൽ. പി. എസ്, മുതുവണ്ണാച്ച), രവീന്ദ്രൻ നമ്പ്യാർ ആക്കലിടത്തിൽ, വേണുഗോപാലൻ അടിയോടി വെള്ളൂർ (റിട്ട. കാർഷിക വികസന ബാങ്ക്, കക്കട്ടിൽ), നാരായണൻ (റിട്ട. സെയിൽസ് ടാക്സ്), എൻ.കെ. ഹരിദാസൻ ചെമ്മരത്തൂർ (റിട്ട. എച്ച്. എസ്.എ റഹ്മാനി എച്ച്്.എസ്.എസ്, ആയഞ്ചേരി), പരേതനായ വിലാസ് ജി. നായർ (റിട്ട. നേവി). സഹോദരങ്ങൾ: പരേതയായ ദേവകിയമ്മ, ജാനകിയമ്മ.