വടക്കാഞ്ചേരി: കൈകൊട്ടിക്കളി കലാകാരി പനങ്ങാട്ടുകര മുതുവറ പുഷ്പകത്ത് ശ്രീദേവി ബ്രാഹ്മണിയമ്മ (92) നിര്യാതയായി. തെക്കുംകര പഞ്ചായത്ത് മുൻ വാർഡ് അംഗവും ശ്രീദുർഗ കലാക്ഷേത്ര നൃത്ത വിദ്യാലയ സ്ഥാപകയുമാണ്. കൈകൊട്ടിക്കളി, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവ അവതരിപ്പിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്. മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശനാണ് പിതാവ്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എ.എസ്.എൻ. നമ്പീശെൻറ സഹോദരിയാണ്. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പീശൻ. മക്കൾ: ശിവശങ്കരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ദേവകി, കൃഷ്ണൻ, വാസുദേവൻ (ഇരുവരും റിട്ട. കെ.എസ്.ആർ.ടി.സി), കലാമണ്ഡലം പുരുഷോത്തമൻ (മദ്ദള കലാകാരൻ, ഗുരുവായൂർ ദേവസ്വം ബോർഡ്), പരേതയായ സീത. മരുമക്കൾ: പാർവതി, പരമേശ്വരൻ, ഗിരിജ, ജലജ, രമണി (റവന്യു വകുപ്പ്), പരേതനായ രാമൻ.