വാണിമേൽ: നരിപ്പറ്റ എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന പടിഞ്ഞാറയിൽ മമ്മു മാസ്റ്റർ (77) നിര്യാതനായി. നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ െസക്രട്ടറി, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, നരിപ്പറ്റ മഹല്ല് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മക്കൾ: മൈമൂന, നസീമ, നസീറ (അധ്യാപിക, അടുക്കത്ത് യു.പി), സാജിദ് (അധ്യാപകൻ, എം.ഐ.യു.പി കുറ്റ്യാടി). മരുമക്കൾ: സഹദിയ സാജിദ്, അന്ത്രു ഹാജി, മുസ്തഫ, സഈദ്. സഹോദരങ്ങൾ: കെ.ടി. മൊയ്തു, സൂപ്പി, പരേതരായ അന്ത്രു, കുഞ്ഞിപ്പാത്തു.