പുന്നപ്ര: തൊടുപുഴ കരിക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കുറവൻതോട് വെളിംപറമ്പിൽ സുബൈറാണ് (71) മരിച്ചത്. ഭാര്യ: ലൈല. മക്കൾ: നവാസ്, നജീം, ഷീബ, ഷെജിന, റാഷിദ. മരുമക്കൾ: സലീം, നാസർ, ഹസീന, ജുബൈരിയത്ത്. ഖബറടക്കം ചൊവ്വാഴ്ച പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം ഖബർസ്ഥാനിൽ.