ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ മാവില ദേവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളുവ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ. മക്കൾ: എം.കെ. ഗോവിന്ദൻ (റിട്ട. പ്രധാനാധ്യാപകൻ, കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ), ജാനകി (റിട്ട. അധ്യാപിക, കീഴൂർ വി.യു.പി സ്കൂൾ), ശാന്തകുമാരി (വായന്നൂർ), ആനന്ദവല്ലി (തില്ലങ്കേരി ഗ്രാമ പഞ്ചായത്തംഗം), രാജീവൻ (എടക്കാനം). മരുമക്കൾ: എം.എം. നിർമല(അധ്യാപിക, ഓലായിക്കര, നോർത്ത് എൽ.പി സ്കൂൾ മൗവേരി, പാച്ചപ്പൊയ്ക), കെ. രാജൻ (റിട്ട. എസ്.ഐ ഇല്ലംഭാഗം, മട്ടന്നൂർ), പരേതനായ പി.വി. നാരായണൻ (വിമുക്ത ഭടൻ, വായന്നൂർ), പി.കെ. സന്തോഷ് (തില്ലങ്കേരി), പ്രവീണ (പൂമരം). സഹോദരങ്ങൾ: മാവില കുഞ്ഞിരാമൻ നമ്പ്യാർ (പെരിഞ്ചേരി), കല്യാണി അമ്മ (പെരിഞ്ചേരി), കുഞ്ഞിക്കണ്ണൻ നമ്പ്യാർ (എടക്കാനം), വാസുനമ്പ്യാർ (പെരിഞ്ചേരി), കാർത്ത്യായനി അമ്മ (പെരിഞ്ചേരി). വ്യാഴാഴ്ച രാവിലെ 10മുതൽ 11.30വരെ ഉരുവച്ചാൽ കരേറ്റയിൽ മഹാത്മ ലൈബ്രറിക്കു മുൻവശമുള്ള മകന്റെ വസതിയിൽ പൊതു ദർശനത്തിനു വെക്കുന്ന മൃതദേഹം 12ഓടെ എടക്കാനം എടയിൽ കുന്നിലുള്ള കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും.