കക്കട്ടിൽ: എടക്കണ്ടി മഞ്ഞോത്ത് അന്ത്രു ഹാജി (85) നിര്യാതനായി. കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം സെക്രട്ടറി, കുളങ്ങരത്ത് ഫാത്തിമ ജുമാമസ്ജിദ് പ്രസിഡന്റ്, കുളങ്ങരത്ത് സിറാജുൽ ഹുദാ മദ്റസ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (കെ.ആർ.എസ് പാർസൽ സർവിസ് കുറ്റ്യാടി), സുബൈദ (എടവരാട്).
മരുമക്കൾ: ശരീഫ (കായക്കൊടി), കുഞ്ഞബ്ദുല്ല (ഒമാൻ).
സഹോദരങ്ങൾ: പരേതരായ എടക്കണ്ടി മഞ്ഞോത്ത് കുഞ്ഞമ്മത്, അയിശക്കുട്ടി, മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, കദിയ, അമ്മത്, മറിയം.