പാലേരി: പാറക്കടവ് പൂളയുള്ള ചാലിൽ ബിയ്യാത്തു (83) നിര്യാതയായി. വടക്കത്താഴ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തുണ്ടിയിൽ കുഞ്ഞബ്ദുല്ല. മക്കൾ: പരേതനായ പി.സി. മുഹമ്മദ്, റാബിയ (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ മെംബർ), പി.സി. ബഷീർ, പി.സി. നാസർ (ഇരുവരും മസ്കത്ത്), സലീന, പി.സി. ഫിറോസ് (സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ സലാല). മരുമക്കൾ: എം.കെ.സി. കുട്ട്യാലി (പേരാമ്പ്ര സംയുക്ത മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ), പി.ടി. മൊയ്തി കുരുടിമുക്ക് (ഖത്തർ), റുഖിയ (അരിക്കുളം), റാബിയ (കുറ്റ്യാടി), ജസീല (മുള്ളമ്പത്ത്), ശബീന അടുക്കത്ത് (സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ സലാല). സഹോദരങ്ങൾ: പരേതനായ വടക്കത്താഴ മൊയ്തു, വി.ടി. ഇബ്രാഹിം, വി.ടി. സൂപ്പി (റിട്ട. അധ്യാപകൻ മരുതോങ്കര സെന്റ് മേരീസ് എൽ.പി.സ്കൂൾ), വി.ടി. അബ്ദുല്ല, വി.ടി. അന്ത്രു, വി.ടി. ആലി, വി.ടി. സലീം(ജമാഅത്തെ ഇസ്ലാമി ചങ്ങേരോത്ത് ഏരിയ പ്രസിഡന്റ്), വി.ടി.പാത്തു, വി.ടി. അയിശു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.