തിരുവമ്പാടി: സി.എം.സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി (79) നിര്യാതനായി. തിരുവമ്പാടി കല്ലൂക്കുളങ്ങര കുടുംബാംഗമാണ്. തലശ്ശേരി പ്രോവിൻസിലെ എൻ.ആർ പുര, ചെറുപാറ, നിർമലഗിരി കോൺവെന്റുകളിലും താമരശ്ശേരി പ്രൊവിൻസിലെ തിരുവമ്പാടി, തേഞ്ഞിപ്പലം, പുഷ്പഗിരി, മുക്കം, പുത്തനങ്ങാടി, മുതുകാട്, കരുവാരകുണ്ട് തൊണ്ടിമ്മൽ, മേരിക്കുന്ന് കോൺവെന്റുകളിൽ സേവനം ചെയ്തു.
അവിഭക്ത തലശ്ശേരി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലറായും, നോവിസ് മിസ്ട്രസായും ചെറുപാറ, നിർമലഗിരി, തേഞ്ഞിപ്പലം, പുഷ്പഗിരി പുത്തനങ്ങാടി എന്നീ ഭവനങ്ങളിൽ ലോക്കൽ സുപ്പീരിയറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തിരുവമ്പാടി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോനാ പള്ളിയിൽ.