പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കരുവത്ത്കണ്ടി കലന്തൻ ഹാജി (105) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്നു. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ: കെ.കെ. ഫാത്തിമ (മുൻ വാർഡ് മെംബർ), അമ്മദ് പാലാട്ടക്കര, പി.കെ. മൊയ്തി, ഖദീജ, ഇബ്രാഹിം പാലാട്ടക്കര, സാറ, സുബൈദ, ബുഷ്റ.
മരുമക്കൾ: കുഞ്ഞമ്മദ് കുട്ടിക്കുന്നുമ്മൽ, മോനൂട്ടി മുബാറക്, കാസിം ചൂരങ്കണ്ടി, കുഞ്ഞാമു ചെമ്പ്ര, നസീർ കുന്നരം വെള്ളി, സാറ, നഫീസ, സാജിത. സഹോദരങ്ങൾ: ആയിഷ, പരേതരായ കെ.കെ. മൊയ്തീൻ ഹാജി, കെ.കെ. ഇബ്രാഹിം ഹാജി, ഖദീജ, മറിയം.