നരിക്കുനി: പാറന്നൂരിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവും അറബിക് മുൻഷീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.കെ.സി. അസ്സൈൻ മാസ്റ്റർ (77) നിര്യാതനായി. ദീർഘകാലം അധ്യാപകനായി വിവിധ സർക്കാർ സ്കൂളുകളിലും മതസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാറന്നൂർ ജി.എം.എൽ.പി സ്കൂളിൽനിന്നുമാണ് വിരമിച്ചത്. ഭാര്യ: സി. സഫിയ പുളിക്കൽ (റിട്ട. ടീച്ചർ പുല്ലാളൂർ നോർത്ത് എൽ.പി സ്കൂൾ പരപ്പാറ). മക്കൾ: വി.കെ.സി. മുഹമ്മദ് ഷമീം (യു.എ.ഇ), വി.കെ.സി. നസീം ഹുസൈൻ (ഫിനാൻഷ്യൽ ഓഫിസർ, സൗത്താഫ്രിക്കൻ എംബസി സൗദി), വി.കെ.സി. ഹുസ്ന, പരേതയായ വി.കെ.സി. മുനീറ. മരുമക്കൾ: യു.പി. അബ്ദുൽ കരീം എരവന്നൂർ (ഹെൽത്ത് ഇൻസ്പെക്ടർ), മുനീബ് എ.എസ്. പുത്തൂർ, റഷീദ അണ്ടോണ, ഷംന കത്തറമ്മൽ. സഹോദങ്ങൾ: വി.കെ.സി. മുഹമ്മദ് (റിട്ട. അധ്യാപകൻ, എൽ.പി സ്കൂൾ മണിയൂർ), പരേതരായ കുഞ്ഞു മൂസ, അവറാൻ, മൂസക്കോയ, വി.കെ.സി. അഹമ്മദ് കോയ, ആമിന, മറിയ, ആയിശ, പാത്തൈ.