കൊടുവള്ളി: പന്നൂരിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കുറ്റിയേങ്ങിൽ അബ്ദുൽ ഖാദർ ഹാജി (79) നിര്യാതനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽനിന്ന് സീനിയർ ക്ലർക്കായി വിരമിച്ച ഇദ്ദേഹം പുതുപ്പാടി, നരിക്കുനി, കൊടുവള്ളി, മടവൂർ, മേപ്പാടി, മീനങ്ങാടി, പയ്യോളി ഗ്രാമപഞ്ചായത്തുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് അഷ്റഫ് (കിഴക്കോത്ത് സർവിസ് സഹകരണ ബാങ്ക്), ഉമ്മു കുൽസു, ഹുസ്നുൽ ജമാൽ, മുഹമ്മദ് അനസ് (എൻജിനീയർ), മുഹമ്മദ് റിയാസ് (റിയാദ്). മരുമക്കൾ: പരേതനായ വെളുത്തേടത്ത് അബ്ദുൽ സലാം (പന്നൂർ), ഉസ്മാൻ (പുല്ലാളൂർ), നസീമ (മാനിപുരം), സജീറ (ഇയ്യാട്), നിഷ്മ (വരട്ട്യാക്കിൽ).