പേരാമ്പ്ര: ആവളയിലെ നല്ലൂർ നാരായണൻ (എൻ.എൻ. നല്ലൂർ - 81) നിര്യാതനായി. ആവള യു.പി സ്കൂൾ റിട്ട: അധ്യാപകൻ, കാൻഫെഡ് ജില്ല സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ.എ.പി.ടി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂനിയൻ ജില്ല ഭാരവാഹി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
മികച്ച വാഗ്മിയും ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായിരുന്നു. മികച്ച അധ്യാപകനുള്ള ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവാണ്.
ഭാര്യ: നളിനി നല്ലൂർ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: സുഷാന്ത് (എൻജിനീയർ, പുണെ), സിന്ധു (അധ്യാപിക നെടുവ ഹൈസ്കൂൾ, പരപ്പനങ്ങാടി), സുജീഷ്. മരുമക്കൾ: ഷീബ ഷെമി (എൻജിനീയർ, പുണെ), ശ്രീജിത്ത് (അധ്യാപകൻ, കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ), സുജിന (അധ്യാപിക, മാട്ടനോട് യു.പി സ്കൂൾ). സഹോദരങ്ങൾ: ജാനു അമ്മ (മയ്യന്നൂർ), ദേവി (ആവള), ശാന്ത (അരൂർ), പരേതരായ കുഞ്ഞികൃഷ്ണൻ നായർ നല്ലൂർ, കുഞ്ഞിരാമൻ നായർ (പേരാമ്പ്ര), അമ്മാളു അമ്മ (കാരയാട്), ബാലൻ വൈദ്യർ (പേരാമ്പ്ര), നാരായണൻ നായർ (കൂത്താളി), കുഞ്ഞികേളു നായർ (ആവള- കുട്ടോത്ത്).