ഉരുവച്ചാൽ: മാങ്ങാടിടം പഞ്ചായത്ത് മുസ്ലിം ലീഗ് കാര്യദർശിയും നേതാവുമായ മെരുവമ്പായിയിലെ ശമീന മൻസിൽ പുത്തൻപുര പോക്കുഹാജി (94) നിര്യാതനായി. മെരുവമ്പായി മഹല്ല് കമ്മിറ്റി, മുസ്ലിം ലീഗ്, സി.എച്ച് സെന്റർ, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ സാറ. മക്കൾ: അസീസ്, മുഹമ്മദ്, അഷറഫ്, നിസാർ, ജംഷീദ്, സിറാജ്, ശമീം, ശമീന. മരുമക്കൾ: സിറാജുദ്ദീൻ, സൗദത്ത്, നസീമ, തസ്നി, നൂർജഹാൻ, ഫർസാന, ഷക്കീല, ശസ്ല.