പേരാമ്പ്ര: മുസ്ലിം ലീഗ് പ്രവർത്തകനും പഴയ വ്യാപാരിയുമായിരുന്ന പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിന് സമീപം ചെറിയ പുരയിൽ കുഞ്ഞമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: ആമിന വെളുത്തോടൻ വീട്ടിൽ (വാളൂർ). മക്കൾ: പി.എം. അബ്ദുറഹിമാൻ (വൈറ്റ് ഗാർഡ് മുൻ സംസ്ഥാന ക്യാപ്റ്റൻ), മുഹമ്മദലി, (ബഹ്റൈൻ), റസാഖ്, ജമീല, റംല, ആയിഷ (ടീച്ചർ ജെ.എൻ.ആർ ഹയർ സെക്കൻഡറി സ്കൂൾ എടവണ്ണ).
മരുമക്കൾ: കുഞ്ഞബ്ദുല്ല വാളൂർ, ഇബ്രാഹിം (പന്തിരിക്കര), ഡോ. യു.കെ. കാസിം (മന്ദകാവ്, ചീഫ് മെഡിക്കൽ ഓഫിസർ കാളികാവ് ഗവ. ഹോമിയോ ഡിസ്പെൻസറി), ആയിഷ (കടമേരി), സുജീറ (കല്ലൂർ), സൗദ (ചെറുവണ്ണൂർ). ഖബറടക്കം ബുധനാഴ്ച ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.