മാഹി: പള്ളൂർ പൂശാരി കോവിലിനടുത്ത പുതിയടുത്ത് താഴെ കുനിയിൽ പി.കെ. ശാരദ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗോവിന്ദൻ. മക്കൾ: അനിത, അജയൻ, സുധീർ ബാബു, പി.കെ. സജയൻ (ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പാനൂർ ഏരിയ കമ്മിറ്റി അംഗം, സി.പി.എം ഗ്രാമത്തി ബ്രാഞ്ചംഗം, കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം), അശോകൻ, അനിൽ കുമാർ, ശാലിനി, പരേതരായ സുനിൽ കുമാർ, ഉഷീർ ബാബു. മരുമക്കൾ: ഷംജിത്ത് (പത്തായക്കുന്ന്), സുജാത (പടന്നക്കര), ബിന്ദു (മുക്കാളി), സുഷമ (പന്ന്യന്നൂർ), ബിന്ദു (കതിരൂർ), ധന്യ (കൊളശ്ശേരി). സഹോദരങ്ങൾ: കുമാരൻ, കെ. മാധവി, പരേതയായ ജാനു.