പെരിങ്ങത്തൂർ: കരിയാട് മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കരിയാട് മുക്കാളി ക്കരയിൽ ലാൽസ് നിവാസിൽ ടി.എച്ച്. കുഞ്ഞിരാമൻ (77) നിര്യാതനായി.
സി.പി.എം ഇ.എം.എസ് നഗർ ബ്രാഞ്ചംഗമാണ്. മുക്കാളിക്കര, പടന്നക്കര ബ്രാഞ്ച് സെക്രട്ടറിയായും കരിയാട് മുൻ ലോക്കൽ കമ്മിറ്റിയംഗമായു ചെത്ത് തൊഴിലാളി യൂനിയൻ തലശ്ശേരി റേഞ്ച് കമ്മിറ്റിയംഗമായും, സി.ഐ.ടി.യു കരിയാട് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.തലശ്ശേരി റെയിഞ്ച് ചെത്ത് തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ലീല.
മക്കൾ: ബിന്ദു, സന്ധ്യ, സിന്ധ്യ, ലാൽസ്, മറീന, പരേതയായ സിന്ധു. മരുമക്കൾ: ഭാസ്കരൻ, തങ്കരാജ്, സുബോദ്, രൻസി, മനോജ്. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, ഗീത, പരേതരായ ജാനകി, കുമാരൻ, ലീല.